പ്രഥമ ബെസ്റ്റ് സോഷ്യല്‍ സയന്‍സ് ക്ലബ്ബിനുള്ള അവാര്‍ഡ് കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്

അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ ക്ലബ്ബുകളെ സജീവമാക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സോഷ്യല്‍ സയന്‍സ് ടീച്ചേഴ്‌സ് ഫോറം’ ഏര്‍പ്പെടുത്തിയ പ്രഥമ ബെസ്റ്റ് സോഷ്യല്‍ സയന്‍സ് ക്ലബ്ബിനുള്ള അവാര്‍ഡ് കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കി. സോഷ്യല്‍ സയന്‍സ് ടീച്ചേഴ്‌സ് ഫോറം നടത്തിയ ‘ചരിത്രശേഷിപ്പുകള്‍ തേടി’ എന്ന പ്രവര്‍ത്തനത്തിലും സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ട്രോഫി, പ്രശസ്തി ഫലകം, പ്രൈസ് മണി എന്നിവ ചേര്‍ന്നതാണ് അവാര്‍ഡ്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. എം. ബാലകൃഷ്ണനില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും, പി. ടി. എ. ഭാരവാഹികളും ചേര്‍ന്ന് സമ്മാനം ഏറ്റുവാങ്ങി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, മുസിരീസ് ഹെറിറ്റേജ് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടര്‍ വി. ഷാരോണ്‍, സോഷ്യല്‍ സയന്‍സ് ടീച്ചേഴ്‌സ് ഫോറം ഭാരവാഹികളായ കെ.പി. സജയന്‍, പ്രവീണ്‍ എം. കുമാര്‍, ബി.പ്രിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT