25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ആശുപത്രിയിൽ അനാസ്ഥ, വിദ്യാഭ്യാസത്തിൽ വിവാദം: കുന്നംകുളം നഗരസഭാ യോഗത്തിൽ രൂക്ഷവിമർശനങ്ങൾ

ആശുപത്രിയിൽ അനാസ്ഥ, വിദ്യാഭ്യാസത്തിൽ വിവാദം: കുന്നംകുളം നഗരസഭാ യോഗത്തിൽ രൂക്ഷവിമർശനങ്ങൾ

23

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റമോര്‍ട്ടം, ശസ്ത്രക്രിയ തുടങ്ങിയവയില്‍ വ്യാപക അനാസ്ഥയെന്ന പരാതിയില്‍ യോഗം ചേര്‍ന്ന് ഡോക്ടര്‍മാരെ വിഷയം ധരിപ്പിച്ചതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പറഞ്ഞു. നഗരസഭതല പ്രവേശനോത്സവം എയ്ഡഡ് സ്‌കൂളില്‍ നടത്തിയതും അംഗന്‍വാടി വാര്‍ഷികം പാര്‍ട്ടി പരിപാടിയായി നടത്തിയെന്നാരോപിച്ചും കൗണ്‍സില്‍ യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. നഗരസഭയില്‍ പൊതു വിദ്യാലയങ്ങളുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ നഗരസഭാതല ഉദ്ഘാടനം കാണിയാമ്പാലിലെ എയ്ഡഡ് സ്‌കൂളില്‍ നടത്തിയതിനെതിരെ ഷാജി ആലിക്കലാണ് വിമര്‍ശനമുന്നയിച്ചത്.

ADVERTISEMENT
error: Content is protected !!