ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി. കുന്നംകുളം റീജിണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കുന്നംകുളം പഴയ ബസ്റ്റാന്റിന് സമീപത്തെ ടാക്‌സി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധം , ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കന്‍മാരായ കെ.സി.ബാബു, ടി.സി.ദേവസി, ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് മമ്പറമ്പില്‍, ജില്ലാ സെക്രട്ടറി ഗീവര്‍, ഡി.സി.സി. സെക്രട്ടറിമാരായ ബിജോയ് ബാബു, സി.ഐ. ഇട്ടിമാത്യു,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ.സി.ബി.രാജീവ്, കെ.ജയശങ്കര്‍, ഷറഫു പന്നിത്തടം, സജീഷ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT