ആല്‍മരത്തില്‍ ഹനുമാന്‍ പ്രതിഷ്ഠയെന്നും, മുറിക്കാന്‍ അനുവദിക്കില്ലെന്നും ബി.ജെ.പി ; പന്നിത്തടത്ത് സംഘര്‍ഷം

റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്നിത്തടം സെന്ററിലെ ആല്‍മരം മുറിക്കുന്നതുമായ് ബന്ധപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകരും, പൊതുമരാമത്ത് അധികതരും തമ്മില്‍ തര്‍ക്കവും, സംഘര്‍ഷവും…. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി 5 പേരെ കസ്റ്റയിലെടുത്തു. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. അക്കികാവ് – കേച്ചേരി ബൈപാസ് നവീകരണത്തിന്റെ ഭാഗമായി പന്നിത്തടം സെന്ററിലെ ആല്‍മരം മുറിച്ച് നീക്കാന്‍ മുന്‍പ് ശ്രമം ഉണ്ടായപ്പോഴും ബിജെപി, പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടയുകയും, നാമജപപ്രതിഷേധവും നടത്തിയിരുന്നു. ഇന്ന്് രാവിലെ വീണ്ടും പൊതുമരാമത്ത് അധികൃതരെത്തി മരം മുറിക്കുന്നതിന്റെ ആദ്യപടിയായി ചില്ലകള്‍ വെട്ടിമാറ്റി തുടങ്ങി. ഇതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. ഹനുമാന്‍ പ്രതിഷ്ഠ നിലനില്‍ക്കുന്ന ഇടമാണെന്നും, പ്രതിഷ്ഠ സംരക്ഷിച്ച് മാറ്റിവെക്കാതെ മരവും ആല്‍ത്തറയും നീക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതോടെ എരുമപ്പെട്ടി എസ്.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലമില്ലാതായതോടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പോലീസുമായി രൂക്ഷമായ വാക്കേറ്റവും, സംഘര്‍ഷവും ഉണ്ടായി. ബിജെപി കടങ്ങോട് പഞ്ചായത്ത് മെംബര്‍മാരായ ധനീഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ADVERTISEMENT
Malaya Image 1

Post 3 Image