71-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പതാകദിനം ആചരിച്ചു. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തില്‍ ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തി. ബാങ്ക് ഭരണസമിതി അംഗം വി. ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം നയനന്‍ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍, സഹകാരി സുഹൃത്തുക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം വി.പരമേശ്വരന്‍ നായര്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT