24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Velur വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ കൊടിമരത്തിനുള്ള ഒരുക്കങ്ങളാകുന്നു

വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ കൊടിമരത്തിനുള്ള ഒരുക്കങ്ങളാകുന്നു

22

വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ കൊടിമരത്തിനുള്ള ഒരുക്കങ്ങളാകുന്നു. ധ്വജസ്തംഭത്തിന് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. തോളൂരില്‍ മൂക്കോല പ്രസാദിന്റെ വീട്ടുപറമ്പിലെ 50 വര്‍ഷത്തിലധികം പഴക്കമുള്ള തേക്ക് മരമാണ് ക്ഷേത്രത്തിലെക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച്ച രാവിലെ നടന്ന ദാരുപരിഗ്രഹത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി അശ്വിന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് 4.30ന് ആനപ്പാലത്തു നിന്നും ഘോഷയാത്രയേടെയാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. താലത്തിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയോടെ നടന്ന സ്വീകരണ ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പുനരുദ്ധാരണ പ്രസിഡന്റ് മാടാവ് നാരായണന്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സൗപര്‍ണ്ണിക, വൈസ് പ്രസിഡന്റ് സജീവ് മാഷ്, ട്രഷറര്‍ ജയന്‍ മാടാവ്മന എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!