24.7 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery ആവേശം അലതല്ലി പാവറട്ടിയില്‍ ഇടതു മുന്നണിയുടെ വിജയാഹ്ലാദം

ആവേശം അലതല്ലി പാവറട്ടിയില്‍ ഇടതു മുന്നണിയുടെ വിജയാഹ്ലാദം

35

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ, മണലൂര്‍ മണ്ഡലത്തിന്റെ നിയുക്ത എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിജയാഹ്ലാദ പ്രകടനം നടന്നു. എല്‍ഡിഎഫ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം പള്ളി നടയില്‍ നിന്നാരംഭിച്ച് പാവറട്ടി ബസ് സ്റ്റാന്റ് ചുറ്റി സെന്ററില്‍ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി വി ഹരിദാസന്‍, ചെയര്‍മാന്‍ വി ആര്‍ മനോജ്, ട്രഷറര്‍ ഉഷ പ്രഭുകുമാര്‍, സിപിഎം മണലൂര്‍ ഏരിയ സെക്രട്ടറി പി എ രമേശന്‍, ഇടതുമുന്നണി നേതാക്കളായ ടി ഡി ജോസ്, വി ജി സുബ്രഹ്‌മണ്യന്‍, വി എന്‍ സുര്‍ജിത്ത്, പി ജി സുബിദാസ്, എ കെ ഹുസൈന്‍, ബാബു ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തില്‍ ആവേശകരമായ മുദ്രാവാക്യം വിളികളുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!