28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery കുന്നംകുളം പ്രസ് ക്ലബ്ബ് സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് തിങ്കളാഴ്ച്ച

കുന്നംകുളം പ്രസ് ക്ലബ്ബ് സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് തിങ്കളാഴ്ച്ച

9

ലഹരിക്കെതിരെ കുന്നംകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് തിങ്കളാഴ്ച്ച.ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കുന്നംകുളം പ്രസ് ക്ലബ്, വിവിധ വകുപ്പകളുടെ സഹകരണത്തോടെയാണ് സൗഹൃദ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.തിങ്കളാഴ്ച രാവിലെ 7 മുതല്‍ ആനയ്ക്കല്‍ മഹാ ക്രിക്കറ്റ് ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കുന്നംകുളം നഗരസഭ കൗണ്‍സിലേഴ്‌സ്,കുന്നംകുളം പോലീസ്, കുന്നംകുളം എക്‌സൈസ്, കുന്നംകുളം അഗ്‌നിരക്ഷാസേന, കുന്നംകുളം ക്രിക്കറ്റ് ക്ലബ്, കുന്നംകുളം പ്രസ് ക്ലബ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. രാവിലെ 11 മണിക്ക് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ല അഡീഷണല്‍ എസ്.പിയും, ഓപ്പറേഷന്‍ തുഫാന്‍ നോഡല്‍ ഓഫീസറുമായ വി.എ. കൃഷ്ണദാസ് നിര്‍വ്വഹിക്കും. വൈകീട്ട് 5.30 ന് ടൂര്‍ണ്ണമെന്റിന്റെ സമാപന ചടങ്ങ് പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ആര്‍.നിഗീഷ് ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്,
നഗരസഭ കൗണ്‍സിലറും ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലബീബ് ഹസ്സന്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി മേപ്പള്ളി,മഹാ ക്രിക്കറ്റ് ഓപ്പണ്‍ ടര്‍ഫ് ഡയറക്ടര്‍ സി.എം,മഹേഷ് തുടങ്ങിയവര്‍ ഉദ്ഘാടന – സമാപന ചടങ്ങുകളിലായി സംബന്ധിക്കും ലഹരി ഔട്ട്, ജീവിതത്തിന് സെഞ്ച്വറി,പ്ലേ ലൈവ്, ബി ഡ്രഗ് ഫ്രീ,
സേ നോ ടു ഡ്രഗ്‌സ് എന്നീ സന്ദേശങ്ങളോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

 

 

ADVERTISEMENT
error: Content is protected !!