നെല്ല് സംഭരണ വിതരണ കേന്ദ്രത്തിന്റെ അക്കൗണ്ടില്‍ നിന്നും സിപിഎം നേതാവ് പണം തട്ടിയതായി പരാതി; പോലീസ് കേസെടുത്തു

176

ചൂണ്ടല്‍ പഞ്ചായത്തിലെ പാറന്നൂരിലെ ചൂണ്ടല്‍ നെല്ല് സംഭരണ കേന്ദ്രത്തിന്റെ അക്കൗണ്ടില്‍ നിന്നും വ്യാജ ഒപ്പിട്ട് 930,000 രൂപ തട്ടിയെടുത്ത സിപിഎം നേതാവും ചൂണ്ടല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.രമേഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുണമെന്ന് കോണ്‍ഗ്രസ്. കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. 2017ല്‍ നെല്ല് സംഭരണ കേന്ദ്രത്തിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കേച്ചേരി ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നും സംഭരണ കേന്ദ്രത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് നാല് തവണകളായി ഒന്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ കെപി രമേഷ് തട്ടിയെടുതെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തി കുന്നംകുളം പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും. പണം തിരികെ പിടിക്കണമെന്നും കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനം നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാര്‍ ചൂണ്ടല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്‍.എം.ബഷീര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആന്റോ പോള്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍.ഡി.സജിത് കുമാര്‍,ധനേഷ് ചുള്ളിക്കാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു