കോണ്‍ഗ്രസ് നേതാവും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ജോസ് പോള്‍ ടി (78) നിര്യാതനായി

225


കോൺഗ്രസ് നേതാവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ
ചൂണ്ടൽ തെക്കെക്കര
ജോസ് പോൾ ടി (78) നിര്യാതനായി.
സംസ്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദേവാലയ സെമിത്തേരിയിൽ നടക്കും. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മുതദ്ദേഹം
ചൊവ്വാഴ്ച വൈകീട്ട് കേച്ചേരി സെൻ്ററിലെയും ചൂണ്ടൽ പഞ്ചായത്ത് മുന്നിലും പൊതുദർശത്തിന് ശേഷം ചൂണ്ടൽ പുതുശ്ശേരി റോഡിലെ വസതിയിലെത്തിക്കും.
യൂത്ത് കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് ഭാരവാഹിയായി രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച ജോസ് പോൾ ടി കോൺഗ്രസ് അടാട്ട് ബ്ലോക്ക് പ്രസിഡണ്ട്, ചൂണ്ടൽ മണ്ഡലം പ്രസിഡണ്ട്, യു.ഡി.എഫ്. മണലൂർ നിയോജക മണ്ഡലം കൺവീനർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായും, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ച ജോസ് പോൾ.ടി, നിലവിൽ കോൺഗ്രസ് ജില്ലാ നിർവ്വാഹക സമിതി അംഗമാണ്. കേച്ചേരി പ്രിയദർശനി സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ച് വരികയായിരുന്നു. ആഗന്സ് ഭാര്യയും
രോഷ്നി,ബ്രിജിനി,
സിജിനി എന്നിവർ മക്കളാണ്.