കുന്നംകുളം ഉപജില്ല കായികമേള എല്‍. പി വിഭാഗം ഒന്നാം സ്ഥാനം എരുമപ്പെട്ടി ഗവ.എല്‍.പി സ്കൂള്‍ കരസ്ഥമാക്കി. കെ.ആര് ദില്ഷാന് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം എരുമപ്പെട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.ടി. സുശാന്ത് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമന സുഗതന്, വാര്‍ഡ് മെമ്പര്‍ എം.കെ ജോസ്, എസ്എംസി ചെയര്മാന് എം.എം ഗിരീഷ്,പ്രധാനാദ്ധ്യാപിക കെ.എ സുജിനി എന്നിവര്‍ സംസാരിച്ചു.
Home Bureaus Erumapetty കുന്നംകുളം ഉപജില്ല കായികമേള ; എരുമപ്പെട്ടി ഗവ. എല്‍.പി സ്കൂളിന് ഒന്നാം സ്ഥാനം