കുന്നംകുളം വൈസ് മെന്‍സ് റോയല്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഹോട്ടല്‍ ലിവാ ടവറില്‍ ഓര്‍ത്താഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ലൂലിയോസ് മെത്രാപ്പോലീത്ത ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്‌മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് വര്‍ഗ്ഗീസ് ജോണ്‍ അധ്യക്ഷനായി. റീജിയണല്‍ ഡയറക്ടര്‍ പി എസ് ഫ്രാന്‍സിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. വൈസ് വുമണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിന്ദു അപ്പുമോന്‍ സര്‍വ്വീസ് പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി കെ അപ്പുമോന്‍ വര്‍ഗീസ് ചെറി, അനിത ബെന്നി, ഷൈജന്‍ സി ജോബ്, റിയാ ഗില്‍ബട്ട്, ക്രിസ്റ്റിന്‍ മരിയ, മിനി ചാര്‍ലി, രഞ്ജന്‍ മാത്യു, ഒ.വി.ജയചന്ദ്രന്‍, ഗില്‍ബര്‍ട്ട് പാറമേല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ബെന്‍സണ്‍ വിന്‍സണ്‍ (പ്രസിഡണ്ട്),സി എ ജിസണ്‍ (സെക്രട്ടറി) സക്‌റിയ ചീരന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ചുമതലയേറ്റത്.
Home Bureaus Kunnamkulam കുന്നംകുളം വൈസ് മെന്‍സ് റോയല്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും