ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

207

കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നംകുളം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനര്‍ ഇയ്യാല്‍ സ്വദേശി 34 വയസ്സുള്ള ജയേഷിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. സുഹൃത്തായ യുവാവാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.