അനധികൃത നിലം നികത്തലിനിടെ പിടിച്ചെടുത്ത ലോറി കണ്ടുകെട്ടാന്‍ കലക്ടറുടെ ഉത്തരവ്

172

അനധികൃത നിലം നികത്തലിനിടെ വടക്കേകാട് പൊലീസ് പിടിച്ചെടുത്ത ലോറി കണ്ടുകെട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. പാലക്കാട് പടിഞ്ഞാറങ്ങാടി ഉറവില്‍ മുബാറക്കിന്റേ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 25 ലക്ഷത്തിലേറെ വില വരുന്ന ഭാരത് ബെന്‍സിന്റെ പുതിയ മോഡല്‍ ലോറിയാണ് കണ്ടു കെട്ടാന്‍ ഉത്തരവിറക്കിയത്. ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന വിലയുടെ ഒന്നര മടങ്ങ് തുക കെട്ടിവച്ചാല്‍ ഉടമക്ക് വാഹനം തിരിച്ചെടുക്കാമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പാസ് ഇല്ലാതെ ചുവന്ന മണ്ണുമായി എത്തിയ ലോറി പനന്തറ നാക്കോല റോഡിനു സമീപത്തെ പാടത്തു നിന്നു വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.