കുരഞ്ഞിയൂര്‍ ജി എല്‍ പി സ്കൂള്‍ തൊണ്ണൂറ്റാറാം വാര്‍ഷികവും യാത്രയയപ്പും ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത്പ്രസിഡണ്ട് ടി വി സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക സി നീന തോമസിന് ചാവക്കാട് എ ഇ ഒ ജയശ്രീ പി എം ഉപഹാരം സമര്‍പ്പിച്ചു. പ്രധാന അധ്യാപിക സൈജ കരിം, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, വാര്‍ഡ് മെമ്പര്‍ ജെസ്ന ഷെജീര്‍, സംവിധായകന് അനില്‍ പരക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.