ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തിരുവത്ര ലാസിയോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആറാം വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നുമണിക്ക് തിരുവത്ര അത്താണി ടി.എം. മഹല്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ പി.എം.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് കെ.നിഷാദ് അധ്യക്ഷനാവും. ചടങ്ങില്‍ മേഖലയിലെ വിരമിച്ച അധ്യാപകരെയും ചാവക്കാട് നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങളെയും ആദരിക്കുമെന്ന് ഭാരവാഹികളായ പി.എസ്.മുനീര്‍, ടി.കെ.രമേശ്, വിബിന്‍ എന്നിവര്‍ അറിയിച്ചു.
ADVERTISEMENT