28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Velur ജില്ല സഹോദയ അധ്യാപക കലോത്സവം; തൃശ്ശൂര്‍ നിര്‍മലമാത ജേതാക്കള്‍

ജില്ല സഹോദയ അധ്യാപക കലോത്സവം; തൃശ്ശൂര്‍ നിര്‍മലമാത ജേതാക്കള്‍

മരത്തംകോട് ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ല സഹോദയ അധ്യാപക കലോത്സവത്തിന് കൊടിയിറങ്ങി. മേളയില്‍ തൃശ്ശൂര്‍ നിര്‍മലമാത സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആവേശപൂര്‍വ്വം നടന്ന കലാമത്സരങ്ങളില്‍ 140 പോയിന്റ് നേടിയാണ് തൃശൂര്‍ നിര്‍മല മാത സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ആതിഥേയരായ ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 139 പോയിന്റ് നേടി രണ്ടാമതെത്തി. ചിന്മയ വിദ്യാലയ കോലഴി 133 പോയിന്റോടെ മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ആനന്ദ് മധുസൂദനന്‍ നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!