28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam ക്ലീന്‍ പുന്നയൂര്‍ പദ്ധതി നിര്‍ത്തലാക്കിയതില്‍ എല്‍ഡിഎഫ് ആരോപണം

ക്ലീന്‍ പുന്നയൂര്‍ പദ്ധതി നിര്‍ത്തലാക്കിയതില്‍ എല്‍ഡിഎഫ് ആരോപണം

പുന്നയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ ക്ലീന്‍ പുന്നയൂര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എല്‍ഡിഎഫ്. പൊതുനിരത്തുകളില്‍ പുല്‍ച്ചെടികള്‍ വളര്‍ന്ന് കാടുകളായി അതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് തെരുവ് നായകളുടെ ശല്യമുണ്ടാവുകയും വിദ്യാര്‍ത്ഥികളേയും മറ്റുള്ളവരേയും തുടര്‍ച്ചയായി തെരുവുനായകള്‍ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോഴാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഡിഎഫ് ഭരണസമിതി ക്ലീന്‍ പുന്നയൂര്‍ പദ്ധതി നടപ്പിലാക്കിയത്.  എല്‍ഡിഎഫ് ഭരണ സമിതി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം നിര്‍ത്തലാക്കുക എന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയും നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

 

 

ADVERTISEMENT
error: Content is protected !!