പ്രാഥമിക ജീവന്‍രക്ഷാ നടപടികളുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു
പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയും കുന്നംകുളം റോയല്‍ ദയാ ഹോസ്പിറ്റലും സംയുക്തമായി പ്രാഥമിക ജീവന്‍രക്ഷാ നടപടികളുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പകച്ചുനില്‍ക്കാതെ സമയോചിതമായി പ്രാഥമിക ജീവന്‍രക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. കുഴഞ്ഞുവീഴല്‍, ഹൃദയാഘാതം തുടങ്ങിയ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യങ്ങള്‍ക്കൊപ്പം, തൊണ്ടയില്‍ ഭക്ഷണമോ മറ്റ് വസ്തുക്കളോ കുടുങ്ങുക, പാമ്പുകടി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും പരിശീലനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തി.



