28 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു

പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു

5

പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്ത് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ ബാലന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പതിനേഴാം വാര്‍ഡ് മെമ്പര്‍ നൗഷാദ് , നന്ദന്‍ പെരുമണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഗോപിനാഥന്‍ കുറുപ്പത്ത് സ്വാഗതവും പ്രസിഡന്റ് സുരേഷ് കെ കെ നന്ദിയും പറഞ്ഞു. ക്ലബ്ബ് മെമ്പര്‍മാരായ ജയന്‍ കെ, ഉണ്ണികൃഷ്ണന്‍ എന്‍ ടി ,സുകുമാരന്‍ കെ കെ ,രതീഷ് എന്‍ വി, സജീവ് എം കെ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!