24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന് തുടക്കമായി

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന് തുടക്കമായി

69

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന ക്യാമ്പയിന് തുടക്കമായി. മറ്റം ചിറ്റിലപ്പിള്ളി സൈമന്റെ വസതിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍,ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അധ്യക്ഷനായി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് ജോസഫ്. വിഷയാവതരണം നടത്തി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, കെ.കെ.ജയന്തി ടീച്ചര്‍, എ.എ.കൃഷ്ണന്‍, രാജി വേണു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്, വി.എല്‍.ബിജു, എന്നിവര്‍ സംസാരിച്ചു. പാടുകള്‍ നോക്കാം ആരോഗ്യംകാക്കാം എന്ന സന്ദേശവുമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി സ്ത്രീ-പുരുഷ വളണ്ടിയര്‍മാര്‍ വീടുകളിലെത്തി പരിശോധന നടത്തും. രോഗ ലക്ഷണമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത അറിയിച്ചു.

ADVERTISEMENT
error: Content is protected !!