പടിഞ്ഞാറങ്ങാടിയില്‍ എല്‍.ഐ.സി. ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പടിഞ്ഞാറങ്ങാടിയില്‍ എല്‍.ഐ.സി. ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറങ്ങാടി സ്വദേശിനി കുന്നുമ്മല്‍ ശ്രീബ (41) യുടെ മൃതദേഹമാണ് ശനിയാഴ്ച്ച രാവിലെ വീട്ടിന് സമീപത്തെ അങ്ങാടിക്കുളത്തില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ADVERTISEMENT