കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

108

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഗുണഭോക്താക്കള്‍ക്കായുള്ള ഗുണഭോക്തൃ സംഗമം നടത്തി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്ത് അംഗങ്ങളായ രാജി വേണു, പി.കെ. അസീസ്, ടി.ഒ.ജോയ്, അഡ്വ.പി വി നിവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.