ബിജെപി കടങ്ങോട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

129

സി.പി.എം നേതൃത്വം നല്‍കുന്ന കടങ്ങോട് പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പദ്ധതികള്‍ തടഞ്ഞുവെക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് റോഡുകളുടെ ടാറിങ്ങും അറ്റകുറ്റപ്പണികളും ഉടന്‍ നടത്തുക, തൊഴിലുറപ്പ് പദ്ധതികള്‍ അട്ടിമറിക്കുന്ന നടപടിയില്‍ നിന്ന് പിന്മാറുക, പെര്‍മിറ്റ് ഫീസ്, നികുതി ഫീസ് എന്നിവ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി പിന്‍വലിക്കുക, ജല്‍ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രജേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.വി ധനീഷ് അധ്യക്ഷനായി.