വീട്ടുവളപ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

86

വീട്ടുവളപ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തളിച്ചത്ത് വീട്ടില്‍ ബാബുവിന്റെ വീട്ടുവളപ്പില്‍ നിന്നാണ് 9 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച്ച രാത്രി പത്തരയോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് ആദ്യം പാമ്പിനെ കണ്ടത്. പിന്നീട് ഓഫ് റോഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാമ്പുപിടുത്തക്കാരന്‍ മണത്തല കലാം എത്തിയാണ് പാമ്പിനെ പിടികൂടിയത്.