ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും കാര്‍ഷിക സെമിനാറും തുടങ്ങി

37

കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പും പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും കാര്‍ഷിക സെമിനാറും തുടങ്ങി. ഞാറ്റുവേല ചന്തം 2024 എന്ന പേരില്‍ പുന്നയൂര്‍ കൃഷിഭവന്‍ ഓഫീസ് പരിസരത്ത് വെച്ചാണ് ഉദ്ഘാടനം നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന വിപണന -പ്രദര്‍ശന ശാല വെള്ളി, ശനി ദിവസങ്ങളില്‍ പുന്നയൂര്‍ പഞ്ചായത്ത് കാര്യാലയത്തിനു സമീപമാണ് നടക്കുക. വ്യാഴാഴ്ച കാലത്ത് 10 മണിക്ക് നടത്തിയ ഉദ്ഘാടന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ ഉദ്്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു.