ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം

45

രാഹുല്‍ ഗാന്ധി ഹിന്ദുത്വ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നഗരകേന്ദ്രത്തില്‍ പ്രതിഷേധ മുദ്രാവാക്യം വിളികള്‍ക്ക് ശേഷമാണ് കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗം എ എസ് പ്രേമരാജ്, താലൂക്ക് പ്രസിഡന്റ് ടി സുരേഷ്, ടി ഡി ദിലീപ്, അനൂപ് കാവിലക്കാട്, എം സി ബാബുരാജ്, ശരത്ത് വടാശ്ശേരി, ആര്‍എസ്എസ് കുന്നംകുളം ഖണ്ഡ് മണ്ഡലം കാര്യകര്‍ത്താതക്കള്‍, ബിജെപി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.