എല്‍.എല്‍.എം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാവ്യ ഉണ്ണികൃഷ്ണനെ അനുമോദിച്ചു

33

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.എം പരീക്ഷയില്‍ രണ്ടാം റാങ്കോടെ മികച്ച വിജയം കരസ്ഥമാക്കിയ കാവ്യ ഉണ്ണികൃഷ്ണനെ കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുസ്തഫ പണിക്കവീട്ടില്‍, കണ്‍വീനര്‍ ടി.എം മഅ്ഷൂക്ക്, ജി.സി.സി അംഗങ്ങളായ ബിനേഷ് വലിയകത്ത്, കെ.എച്ച്.നൗഷാദ്, പി.എം.സെക്കരിയ്യ, അലി തണ്ണി തുറക്കല്‍, ഷാഹുല്‍ പള്ളത്ത്, അന്‍വര്‍ അസൈനാരകത്ത്, യൂസുഫ് തണ്ണിത്തുറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.