പാറന്നൂര്‍ ജനകീയ വായനശാല നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

72

പാറന്നൂര്‍ ജനകീയ വായനശാല കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണത്തിനുള്ള പൂക്കള്‍ക്കായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. വായനശാല പരിസരത്ത് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജൂലറ്റ് വിനു അധ്യക്ഷയായി. ചൂണ്ടല്‍ കൃഷി ഓഫീസര്‍ പി. റിജിത്ത് മുഖ്യാതിഥിയായി. വായനശാല ഭാരവാഹികളായ എ.പി ജെയിംസ്, രതീഷ് പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് വായനശാല കൂട്ടായ്മ, ചെണ്ടുമല്ലി കൃഷി നടത്തുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള 2000 ചെണ്ടുമല്ലി തൈകളാണ് പൂകൃഷിയുടെ ഭാഗമായി നട്ടിരിക്കുന്നത്.