ചമ്മന്നൂര്‍ ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കമല സുരയ്യ സ്മാരകം സന്ദര്‍ശിച്ചു

58

ചമ്മന്നൂര്‍ ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കമല സുരയ്യ സ്മാരകം സന്ദര്‍ശിച്ചു. നാലപ്പാട്ട് തറവാട്ടിലെ സര്‍പ്പക്കാവും നീര്‍മാതളവും ഇലഞ്ഞിയും മുതലക്കുളവും കുട്ടികളില്‍ വിസ്മയം തീര്‍ത്തു. മാധവിക്കുട്ടിയുടെ ഛായാ ചിത്രങ്ങള്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തുടങ്ങിയവ കണ്ടു മനസ്സിലാക്കി. പുതുമയെ തേടി എന്ന പദ്ധതിയുടെ ഭാഗമായാണ് പഠനയാത്ര സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു, പി ടി എ പ്രസിഡന്റ് മുസ്തഫ, ഒ എസ് എ സെക്രട്ടറി അലി തറയില്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.