29.9 C
Kunnamkulam
Tuesday, September 29, 2026
Home CCTV Desk തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകളിലെ ഫലം ഇന്ന്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകളിലെ ഫലം ഇന്ന്

116

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാര്‍ഡുകള്‍ ഉള്‍പ്പെടെ 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.3,09,713 വോട്ടര്‍മാരില്‍ 1.82 ലക്ഷത്തോളം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 126 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, മൂന്ന് നഗരസഭാ വാര്‍ഡുകള്‍, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ അങ്ങനെ ആകെ 38 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 385 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.

 

ADVERTISEMENT
error: Content is protected !!