25.8 C
Kunnamkulam
Sunday, October 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അമ്പാടി കൂട്ടായ്മ ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അമ്പാടി കൂട്ടായ്മ ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി

43

ചോതിനാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഒരുക്കിയ ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി. അമ്പാടി കൂട്ടായ്മയാണ് 10 അടിയോളം നീളമുള്ള ഉണ്ണിക്കണ്ണന്റെ പൂക്കളം തീര്‍ത്തത്. ഇല്ലം നിറ യായതിനാല്‍ ശംഖ് പിടിച്ച ഉണ്ണികണ്ണനെയാണ് വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് മനോഹരമാക്കിയത്. പ്രശസ്ത കുരുത്തോല കലാകാരനായ സുബ്രഹ്‌മണ്യന്‍ കുരുത്തോലയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് പൂക്കളം തയ്യാറാക്കിയത്.അമ്പാടി കൂട്ടായ്മ ഭാരവാഹികളായ കെ.പി. ഉദയന്‍, കണ്ണന്‍ പന്തായില്‍, സുരേഷ് നായര്‍ പാലിയത്ത്, ബാബുരാജ് ഗുരുവായൂര്‍, മെല്‍വിന്‍ കൊമ്പന്‍, നന്ദന്‍ തൂവാര, ടി. മിന്നു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!