ചെമ്മണ്ണൂര്‍ കുടുംബയോഗത്തിന്റെ 26-മത് വാര്‍ഷികം ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു. പോര്‍ക്കുളം സെന്റ് ആദായി ശ്ലീഹ പള്ളി വികാരിയും കുടുംബയോഗം പ്രസിഡന്റ്‌റുമായ ഫാ.ഗീവര്‍ഗ്ഗീസ് ചെമ്മണ്ണൂരിന്റെ അധ്യക്ഷതയില്‍ പഴഞ്ഞി എം.ഡി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍. ഡോ.റെജിമോന്‍ ഉദ്ഘടനം ചെയ്തു. കോര്‍പറേറ്റ് ട്രെയിനറും സംരംഭകനുമായ ഷാജന്‍ മാറോക്കി മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. നവജാത ശിശുക്കളെയും, നവദാമ്പതികളെയും ആദരിച്ചു. ഫാന്‍സി സണ്ണി, സി.സി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജൂബി സി.ജോര്‍ജ് , ട്രഷറര്‍ സി.ടി.മില്‍ട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബാംഗങ്ങളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉപഹാര വിതരണം ഉണ്ടായിരുന്നു. അബി.റ്റി. സ്വാഗതവും, അനു റിജു നന്ദിയും പറഞ്ഞു.



