നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. ലോറിക്കടിയില്‍ കുടുങ്ങിയ ഒരാളെ ഹിറ്റാച്ചി ഉപയോഗിച്ച് ലോറി ഉയര്‍ത്തി രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് അപകമുണ്ടായത്.
ലോറിയിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കാവില്‍ കിഴക്കേതില്‍ സുജിത്ത് (32), കാവില്‍ കീഴക്കേതില്‍ അഖില്‍കുമാര്‍ (33 ) ,കുമരന്‍തറയില്‍ വയസുള്ള ടൈസന്‍ (33 ) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഡ്രൈവര്‍ ഷെറിന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്കടിയില്‍ കാല്‍ കുടിങ്ങി കിടന്ന സുജിത്തിനെ പോലീസും ഫയര്‍ഫോഴ്‌സും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്  ലോറി ഉയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT