വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നും പതിനായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തതായി പരാതി

വടക്കേക്കാട് ലോട്ടറി വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നും പതിനായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. നായരങ്ങാടിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരനായ വൈലത്തൂര്‍ സ്വദേശി കണ്ണന്റെ കയ്യില്‍ നിന്നാണ് തന്ത്രപൂര്‍വ്വം ലോട്ടറി തട്ടിയെടുത്തത്. നോക്കാനെന്ന വ്യാജേന ലോട്ടറികെട്ട് കയ്യിലെടുക്കുകയും തിരിച്ച് നല്‍കുകയും ചെയ്തു. പക്ഷേ തിരിച്ച് നല്‍കിയത് പഴയ ടിക്കറ്റുകളാണെന്ന് പിന്നീടാണ് കണ്ണന്‍ മനസ്സിലാക്കിയത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT