ഇരട്ടസ്വര്‍ണത്തിന്റെ തിളക്കത്തില്‍ എം.ആര്‍.റഈസുദ്ധീന്‍

തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല അമേച്ചര്‍ റസ്ലിംഗ് മത്സരത്തില്‍ എം.ആര്‍.റഈസുദ്ധീന്‍ ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. അണ്ടര്‍ 23- 97 കി.ഗ്രാം വിഭാഗത്തിലും സീനിയര്‍ 97 കി.ഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്. ആഗസ്റ്റ് 9,10 തിയ്യതികളിലായി കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന അമേച്ചര്‍ മത്സരത്തിന് യോഗ്യത നേടി. മാറമ്പള്ളി എം.ഇ.എസ്സ്. കോളേജില്‍ അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് ആദൂര്‍ മാനത്തുപറമ്പില്‍ റഫീക്ക് തങ്ങള്‍ – നൗഷിജ ദമ്പതികളുടെ മൂത്ത മകനായ റഈസുദ്ധീന്‍.

ADVERTISEMENT