മാറഞ്ചേരി ഗവ: സ്‌കൂളില്‍ കുടിവെളള ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു

മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റ വ്യത്യസ്ത ഇടങ്ങളില്‍ സ്ഥാപിച്ച കുടിവെളള ശുദ്ധീകരണ സംവിധാനം സമര്‍പ്പണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചാണ് സ്‌കൂളില്‍ കുടിവെളള ശുദ്ധീകരണ സംവിധാനം ഒരുക്കിയത്. ചൂട്, തണുപ്പ്, സാധാരണ താപനിലയിലുമായി മൂന്ന് തരത്തിലുള്ള വെള്ളമാണ് ഒരുക്കിയിട്ടുള്ളത്. രാജ്യസഭാംഗം പി പി സുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT