അണ്ടത്തോട് തങ്ങള്‍പടി ഹിദായത്തുല്‍ ഇസ്ലാം മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

അണ്ടത്തോട് തങ്ങള്‍പടി ഹിദായത്തുല്‍ ഇസ്ലാം മദ്രസ പുനര്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. കെ.എം ഉസ്താദ് നഗറില്‍ വച്ച് നടത്തിയ പരിപാടിയില്‍ അഡ്വക്കറ്റ് ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡണ്ട് ജാബിര്‍ റഹ്‌മാനി കറുപ്പും വീട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ഷക്കീര്‍ പൂളക്കല്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇല്യാസ് ഫൈസി അമ്പല, സമസ്ത മുഫത്തിശ് അബ്ദുറസാഖ് ഫൈസി, അണ്ടത്തോട് മഹല്ല് കത്തിബ് മുഹമ്മദ് അഷറഫി, ഹിദായത്തുല്‍ ഇസ്ലാം മദ്രസ സ്വദര്‍ സി ബി റഷീദ് മൗലവി, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ആദരിക്കല്‍ ചടങ്ങും ഉണ്ടായിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി ഞായറാഴ്ച യുവജന സംഗമം, വനിതാ വിരുന്ന് എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT