27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Erumapetty മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി

മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി

കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം മുരിങ്ങത്തേരി 5-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടി.ആര്‍ ഷിജു അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, മുന്‍ പ്രസിഡന്റ് എന്‍.കെ കബീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, കെ.കെ ജോസഫ്, ലിജോ കണ്ണനായ്ക്കല്‍, അമൃത ഷിജു, റോബിന്‍ പതിയാരം എന്നിവര്‍ സംസാരിച്ചു. റാഫേല്‍ അന്തിക്കാട്, രജീവ് നെല്ലുവായ്, മണി വെള്ളത്തേരി, ബേബി റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ മുഴുവന്‍ എ പ്ലസ് നേടിയ റുക്കിയയെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!