26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ‘ഇന്‍സ്‌പെയര്‍’ എഡ്യൂക്കേഷന്‍ പ്രോഗ്രാം; അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി

‘ഇന്‍സ്‌പെയര്‍’ എഡ്യൂക്കേഷന്‍ പ്രോഗ്രാം; അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി

29

പുന്നയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി നടന്നുവരുന്ന ‘ഇന്‍സ്‌പെയര്‍’ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. മന്നലാംകുന്ന് നന്മ സെന്ററില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ അസീസ് മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉപഹാര സമര്‍പ്പണം നടത്തി. മന്നലാംകുന്ന് ജി.എഫ്.യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് വിശിഷ്ടാതിഥിയായി. സിജി സീനിയര്‍ കരിയര്‍ വിദഗ്ധനും മെന്ററുമായ റാഫി പൊന്നാനി ക്ലാസ് നയിച്ചു. വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും, മന്നലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ നിന്ന് യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്.

ADVERTISEMENT
error: Content is protected !!