26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് വാര്‍ഷിക സമ്മേളനം നടത്തി

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് വാര്‍ഷിക സമ്മേളനം നടത്തി

28

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് വാര്‍ഷിക സമ്മേളനം ചാവക്കാട് വ്യാപാരഭവനില്‍ നടന്നു. തൃശൂര്‍ ജില്ല എ.കെ.പി.ബി.എ. പ്രസിഡണ്ട് പി വി ഷാജി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ചാവക്കാട് താലൂക്ക് പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് മനോജ് തച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഷാജു പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി കെ രാജേശ്വരന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും മെമ്പര്‍മാരില്‍ 25, 50 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും ആദരിച്ചു. മുക്കുപണ്ട പണയം മാഫിയക്കെതിരെ സംഘടന പ്രമേയം അവതരിപ്പിച്ചു.ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ന് സംഘടന മെമ്മോറാണ്ടം നല്‍കി . അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.യോഗത്തില്‍ ജെയ്‌സന്‍ ആളൂക്കാരന്‍ . ബൈജു ലൂയിസ്. റോണി ജോസ്. രാജന്‍ പി.വി .സുരേഷ് അരിക്കാട്ട് . ഇ.എ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!