മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റി ക്യാമ്പ് സംഘടിപ്പിച്ചു

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സാഹസ് എന്ന പേരില്‍ മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.നിര്‍മ്മല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി, കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാമ്പറമ്പില്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സ്മിത മുരളി, കെ.ആര്‍ രാധിക, വിനോദിനി പാലക്കല്‍, വിജിനി ഗോപി, കല്ല്യാണി എസ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image