27.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും, തൃശ്ശൂരില്‍ അടുത്ത നാല് ദിവസം മഞ്ഞ അലര്‍ട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും, തൃശ്ശൂരില്‍ അടുത്ത നാല് ദിവസം മഞ്ഞ അലര്‍ട്ട്

243

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിങ്കളാഴ്ച്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 11ആം തിയതി വരെ യെല്ലോ അറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!