തിച്ചൂരില്‍ നിന്ന് 50 ലിറ്റര്‍ വാഷ് പിടികൂടി. പൊന്‍കുന്നം നഗറില്‍ പടിഞ്ഞാറേതില്‍ ശിവശങ്കരന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത വീടിന് സമീപത്തുള്ള വെള്ളച്ചാലിനടുത്തു നിന്നാണ് വാഷ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഡ്രമ്മില്‍ നിറച്ചു വെച്ച വാഷ് പിടികൂടിയത്. വടക്കാഞ്ചേരി എക്‌സൈസ് റെയ്ഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പ്രശാന്തും സംഘവുമാണ് വാഷ് കണ്ട് പിടിച്ച് നശിപ്പിച്ചത്.പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ADVERTISEMENT