സംസ്ഥാന സബ്ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന നാഷണല്‍ സബ്ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ ഷിപ്പിലേക്ക് സെലക്ഷന്‍ നേടിയ എരുമപ്പെട്ടി സ്വദേശി പി.എസ് ആരോണിനെ മഹിളാ കോണ്‍ഗ്രസ് അനുമോദിച്ചു. പന്തിരിനാഴി തടത്തില്‍ ഷൈജു ജെസ്സി ദമ്പതികളുടെ മകനാണ് ആരോണ്‍. തിരുവനന്തപുരം ജീവിരാജ സ്‌പോര്‍ട്‌സ് അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഷാരോണ്‍ സഹോദരനാണ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദിനി പാലയ്ക്കല്‍, കെ.ആര്‍ രാധിക, ബ്ലോക്ക് പ്രസിഡന്റ് സെഫീന അസീസ്, മണ്ഡലം വൈസ് പ്രസിഡന്റ് ഇന്ദിരാദേവി, ലിഷ മണികണ്ഠന്‍ എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Erumapetty നാഷണല്‍ സബ്ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടിയ ആരോണിനെ മഹിളാ കോണ്‍ഗ്രസ് അനുമോദിച്ചു