25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Chavakkad ചാവക്കാട് മരക്കമ്പനിയില്‍ വന്‍ തീപിടുത്തം ; ലക്ഷങ്ങളുടെ മരങ്ങള്‍ കത്തിനശിച്ചു

ചാവക്കാട് മരക്കമ്പനിയില്‍ വന്‍ തീപിടുത്തം ; ലക്ഷങ്ങളുടെ മരങ്ങള്‍ കത്തിനശിച്ചു

ചാവക്കാട് പഞ്ചാരമുക്കിലെ മരക്കമ്പനിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ കത്തിനശിച്ചു. രാത്രി പന്ത്രണ്ടേകാലോടെയാണ് സംഭവം. ഈരാട്ടുപേട്ട സ്വദേശി റഫ്‌സല്‍ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ളതാണ് മരക്കമ്പനി. കമ്പനിയില്‍ നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരര്‍ ഉടന്‍ തന്നെ ജീവനക്കാരെയും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഗുരുവായൂര്‍, കുന്നംകുളം, നാട്ടിക എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.ചാവക്കാട് സബ് ഇന്‍സ്പെക്ടര്‍ പ്രീതാ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വിലപിടിപ്പുള്ള തേക്ക് മരങ്ങളാണ് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

 

 

ADVERTISEMENT
error: Content is protected !!