ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോല്‍സവം ഭക്തി സാന്ദ്രമായി. പുലര്‍ച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഇരഞ്ഞി മരച്ചുവട്ടില്‍ വലയം ചെയ്ത് തവിട് തൂളിക്കല്‍ വഴിപാട് നടത്തി.
മൂന്ന് ജില്ലകളില്‍ നിന്നായി ആയിരകണക്കിന് ഭക്ത ജനങ്ങള്‍ തവിട് തൂളിക്കലിനായി ക്ഷേത്രസന്നിധിയിലെത്തി. ക്ഷേത്ര ഊരാളന്‍ തത്താണത്ത്മന നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ഭക്തജനങ്ങള്‍ ചൂലും, നെല്ലും ദേവിക്ക് സമര്‍പ്പിച്ചു. മാര്‍ച്ച് ഒന്നിനാണ് പ്രസിദ്ധമായ മുലയംപറമ്പത്ത് പൂരാഘോഷം നടക്കുക.
Home Bureaus Perumpilavu ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോല്‍സവം ഭക്തി സാന്ദ്രമായി



