മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വാര്‍ഷിക പൊതുയോഗം ആശുപത്രി നഴ്സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കുന്നംകുളം ഭദ്രാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ കെ.പി. സാക്സണ്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെത്രാപ്പോലീത്താ സ്ഥാനാഭിഷേകത്തിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്ന ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ആശുപത്രി ട്രഷറര്‍ മോന്‍സി പി. എബ്രഹാം , ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിന്നി കുരുവിളതുടങ്ങിയവര്‍ സംസാരിച്ചു.