പരുതൂര്‍ കുളമുക്കില്‍ കുടുംബ ക്ഷേത്രത്തിലെ ആചാരമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ചടങ്ങില്‍ കൊണ്ടുവന്ന കാഞ്ഞിരക്കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.