24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu കൊരട്ടിക്കരയില്‍ വാഹനാപകടം; ഗൃഹനാഥന്‍ മരിച്ചു

കൊരട്ടിക്കരയില്‍ വാഹനാപകടം; ഗൃഹനാഥന്‍ മരിച്ചു

കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. പെരുമ്പിലാവ് പാതാക്കര കിഴക്കേപ്പാട്ട് വീട്ടില്‍ 62 വയസുള്ള ശശിധരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൊരട്ടിക്കര ഐഫ ഫര്‍ണ്ണിച്ചര്‍ ഷോറൂമിനു മുന്നില്‍ വെച്ചായിരുന്നു അപകടം. ഇടറോഡില്‍ നിന്നും ഹൈവേയിലേക്ക് പ്രവേശിച്ച ശശിധരന്റെ ബൈക്കില്‍ ചങ്ങരംകുളം ഭാഗത്തുനിന്നു വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ശശിധരനെ കാര്‍ യാത്രക്കാര്‍ തന്നെ പെരുമ്പിലാവ് അന്‍സാര്‍ അശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!